കിഴുവിലം 3, 4, 5 വാർഡുകളിൽ ഡിവൈഎഫ്ഐ ഫ്രീ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

 

കിഴുവിലം : കിഴുവിലം 3, 4, 5 വാർഡുകളിൽ ഫ്രീ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി ഡിവൈഎഫ്ഐ കാട്ടുംപുറം, വെള്ളൂർക്കോണം യൂണിറ്റിലെ പ്രവർത്തകർ മാതൃകയായി.മേഖല സെക്രട്ടറി അനന്തു മേഖല ജോയിൻ സെക്രട്ടറി അരുൺ . യൂണിറ്റ് സെക്രട്ടറിമാരായ പ്രമോദ്, അഖിൽ സിപിഐ (എം )കാട്ടുംപുറം ബ്രാഞ്ച് സെക്രട്ടറി ബിനു തുടങ്ങിയവർ നേതൃത്വം നൽകി. കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേർപേഴ്സൺ വിനിത എസ്,അഞ്ചാം വാർഡ് മെമ്പർ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.