കിഴുവിലം ഏഴാം വാർഡിൽ കോവിഡ് ബാധിച്ചു മരിച്ച ചന്ദ്രബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

 

കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ചരുവിള വീട്ടിൽ മാധവൻ ആശാരിയുടെ മകൻ ചന്ദ്രൻ എന്നുവിളിക്കുന്ന ചന്ദ്രബാബു(57) കോവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

പരേതന്റെ മൃതദേഹം കിഴുവിലം പി എച്ച് സി യിലെ എച്ച്ഐ പ്രമോദ് ജെ. എച്ച്. ഐ മാരായ ഹരീഷ്,ബിജു രാജൻ,അനന്തു, എന്നിവർ ജനപ്രതിനിധികളായ
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ശ്രീകണ്ഠൻ, പതിനൊന്നാം വാർഡ് മെമ്പർ കടയറ ജയചന്ദൻ, മുൻ പഞ്ചായത്ത് മെമ്പർ, ബി എസ് ബിജുകുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ ശവസംസ്കാരവും, അന്ത്യ കർമ്മങ്ങളും നടത്തി.

കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ കോവിഡ് രോഗബാധിതരായി 40 പേർ മരണപ്പെട്ടു ഒന്നാം തരംഗത്തിൽ 14 പേരും, രണ്ടാം തരംഗത്തിൽ 26 പേരും മരണപ്പെട്ടിട്ടുണ്ട്.