കിഴുവിലം കുറക്കട എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

 

കിഴുവിലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള കുറക്കട എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 200 പേർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കിഴുവിലം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷൈജുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി എസ് അനൂപ് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷബിന അവർകൾക്ക് പൊതിച്ചോറ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ വിശ്വനാഥൻ നായർ, കിഴുവിലം കൂന്തള്ളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായ കിഴുവിലം രാധാകൃഷ്ണൻ, കിഴുവിലം ബിജു, ജി. എസ്. റ്റി. യു മുൻ സംസ്ഥാന പ്രസിഡണ്ട് ജെ ശശി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. എസ് ശ്രീകണ്ഠൻ, എ. ഐ. പി. സി അംഗം സബീർ അണ്ടൂർ, മറ്റു പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു