ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കിഴുവിലം വലിയ ഏലാ പ്രദേശത്തെ 100 വീടുകൾ അണുനശീകരണം നടത്തി

 

കിഴുവിലം ഗ്രാമപഞ്ചായത്തിലെ 20ആം വാർഡിൽ പൊതുപ്രവർത്തകർക്ക് അടക്കം കൊറോണ എന്ന മഹാമാരി പിടി പെട്ടതിനെ തുടർന്ന് വലിയ ഏലാ പ്രദേശത്തെ 100 വീടുകൾ അണുനശീകരണം നടത്തി. മരണവും, കൊറോണ രോഗികളുടെ എണ്ണവും ദിനംപ്രതി കൂടിക്കൂടി വരുന്നതിനാലും, വലിയ ഏലാ പ്രദേശങ്ങളിൽ നിന്നും കൊറോണ എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനും ആണ് അണുനശീകരണം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ് ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് മെമ്പർ അനന്തകൃഷ്ണൻ, എന്നിവരുടെ നേതൃത്വത്തിൽ- കിഴുവിലം സൊസൈറ്റി ബോർഡ് അംഗം അനിൽകുമാർ. പൊതുപ്രവർത്തകരായ എംജി പൂന്താനം, രാജേഷ്, അനി, രാജീവ്, പുഷ്പ കുമാർ എന്നിവർഅണു നശീകരണത്തിൽ പങ്കെടുത്തു.