കിഴുവിലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ എസ്ഡിപിഐ അണു നശീകരണ പ്രവർത്തനം നടത്തി

 

കിഴുവിലം : കോവിഡ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐ കിഴുവിലം പഞ്ചായത്ത് കമ്മിറ്റി അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ തിരക്കേറിയ പ്രദേശങ്ങളും പൊതു ഇടങ്ങളും സ്ഥാപനങ്ങളുമാണ് അണുവിമുക്തമാക്കിയത്.

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ, റയിൽവേ സ്റ്റേഷൻ പരിസരം, ചിറയിൻകീഴ് താലൂക് ഹോസ്പിറ്റൽ, വലിയകട മാർക്കറ്റ്, സ്റ്റേറ്റ് ബാങ്ക് പരിസരം, കാട്ടുമുറാക്കൽ മുസ്ലിം ജമാഅത് , മാമം ക്ഷേത്രം, സഹകരണ സംഘം, ഹോമിയോ, ആയുവേദ ആശുപത്രി, കിഴുവിലം പഞ്ചായത്ത്‌ ഓഫീസ്, വില്ലേജ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, എൻഇഎസ് ബ്ലോക്ക് മാർക്കറ്റ്, മൃഗാശുപത്രി, ഹെൽത്ത് സെന്റർ, പബ്ലിക് റോഡുകൾ, പ്രധാന കവലകൾ, ക്ലബ് പരിസരങ്ങൾ, തുടങ്ങിയ ഭാഗങ്ങളിൽ അണുവിക്തമാക്കി.

നാളിതുവരെ കിഴുവിലം പഞ്ചായത്തിൽ 1687 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്, അതിൽ 1342 പേർ രോഗമുക്തി നേടി. പഞ്ചായത്തിൽ നാളിതുവരെ 40 പേർ കോവിഡിനു കീഴടങ്ങി. നിലവിൽ 305 പേരാണ് രോഗികൾ.

എസ്ഡിപിഐ കിഴുവിലം പഞ്ചായത്ത് സെക്രട്ടറി ഹാഷിമിന്റെ നേതൃത്വത്തിൽ 12ആം വാർഡ് മെമ്പർ സൈജ നാസർ രാവിലെ പത്തു മണിയോട് കൂടി പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നിന്ന് ഫ്ലാഗോഫ് ചെയ്തു ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. കിഴുവിലം പഞ്ചായത്ത്‌ കമ്മറ്റി അംഗങ്ങളായ ഷജീബ്, ഷഫീക്, അനസ്, ഷംനാദ് മൗലവി, താജു, സുധീർ, മുഹമ്മദ്‌ എന്നിവരുടെ സഹകരണത്തോടെ വൈകുന്നേരം 6 മാണിയോട് കൂടി സമാപിച്ചു ,