കിഴുവിലത്ത് കോവിഡ് ബാധിച്ചു മരിച്ച 2 പേരുടെ മൃതദേഹങ്ങൾ എസ്‌ഡിപിഐ- ഇമാംസ് കൗൺസിൽ വളണ്ടിയർമാർ മറവ് ചെയ്തു

 

ചിറയിൻകീഴ് : കിഴുവിലം കാട്ടുമുറക്കൽ മസ്ജിദ് പരിധിയിൽ ഇന്നലെ 2 വ്യക്തികൾ കോവിഡ് പോസിറ്റീവായി മരണപെട്ടു. പുളിമൂട് റാഹത്ത് ഭവനിൽ റജീബ് കമാൽ മുഹമ്മദ്‌ കിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയും മറ്റൊരാൾ എൻഇഎസ് ബ്ലോക്ക് കോട്ടുവിള വീട്ടിൽ ആശാവർക്കരായിരുന്ന ഷൈല ബീവി മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെയുമാണ് മരണപെട്ടത്. നാടിനെ തന്നെ ഒന്നടങ്കം സങ്കടത്തിലാക്കിയ സംഭവത്തിൽ ആ മൃതദേഹം എല്ലാവിധ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരായ മുജീബ്, നിസാം,നാസർ സുധീർ,മുഹമ്മദ്‌, എസ്ഡിപിഐ പ്രവർത്തകരായ ഷഫീക്, താജുദ്ധീൻ, റഹീം, നൗഷാദ്, ഇമാംസ് കൗൺസിൽ അംഗങ്ങളായ ഷംനാദ് മൗലവി, ഹാഷിം മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടുമുറക്കൽ മുസ്ലിം ജമാഅത് അങ്കണത്തിൽ മറവ് ചെയ്തു.