കിഴുവിലത്തെ സുമനസ്സുകളുടെ കൂട്ടായ്മ ആറ്റിങ്ങൽ പോലീസിന് ലഘു ഭക്ഷണങ്ങളും ഉച്ചയൂണും എത്തിച്ചു നൽകി

 

കിഴുവിലം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാവും പകലുമില്ലാതെ 24 മണിക്കൂറും കർമ്മനിരതരായി ജോലി നോക്കി വരുന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി ലഘു ഭക്ഷണങ്ങളും ഉച്ചയൂണുമായി കിഴുവിലത്തെ സുമനസ്സുകളുടെ കൂട്ടായ്മ എത്തി. റോഡിൽ പരിശോധനയ്ക്ക് നിൽക്കുന്ന പോലീസുകാർക്കും സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ആശ്വാസമായി ഭക്ഷണമെത്തിക്കുകയായിരുന്നു.

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം വിവിധ സ്ഥലങ്ങളിൽ ഭക്ഷണങ്ങളും, കോവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു വരികയാണ് കിഴുവിലത്തെ സുമനസ്സുകൾ. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ് ശ്രീകണ്ഠൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ബി.എസ് ബിജുകുമാർ, മധു പൂരം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Advertisement