Search
Close this search box.

കോരാണിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്തി

eiK9P4853945

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കോരാണിയിൽ റോഡ് വശത്ത് വെച്ച് നട്ടുച്ചയ്ക്ക് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.പനവൂർ കൊല്ല അജിത് ഭവനിൽ അജീഷിനെയാണ് തെളിവെടുപ്പിനെത്തിച്ചത്. ഭാര്യ ലക്ഷ്മിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.

മംഗലപുരം ഇടവിളാകം നിജേഷ് ഭവനിൽ നിധീഷ് (30)നാണ് കുത്തേറ്റത്. ഇയാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിലും വലതു കൈപ്പത്തിയിലും വയറിലും കുത്തേറ്റ നിധീഷിന്റെ നില ഗുരുതരമാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് റോഡ് വശത്തെ കടയുടെ ചായ്പിലാണ് സംഭവം.രക്ഷപ്പെടാൻ ശ്രമിച്ച ലക്ഷ്മിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രണ്ടര വയസ്സുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അജീഷ്, കുഞ്ഞിനെ സഹോദരന്റെ വീട്ടിലെത്തിച്ച ശേഷം ഒളിവിൽ പോയിരുന്നു.

നിധീഷ് കുറച്ചു നാളായി നെടുമങ്ങാട് ഭാര്യാ വീട്ടിലാണ് താമസം. അവിടെ ഒരു അക്ഷയ കേന്ദ്രത്തിലാണ് ജോലി നോക്കിയിരുന്നത്. ഇതിനിടയിൽ വെഞ്ഞാറമൂട് സ്വദേശിനിയായ വിവാഹിതയായ ലക്ഷ്മിയുമായി അടുപ്പത്തിലായി. തുടർന്ന് ഇക്കാര്യം അറിഞ്ഞതോടെ അജീഷും ലക്ഷ്മിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് കുടുംബ പ്രശ്നം സംബന്ധിച്ച് 19 ന് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയച്ചു.എന്നാൽ വീണ്ടും വഴക്കുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഞായറാഴ്ച കോരാണിയിൽ കു‍ഞ്ഞുമായി ലക്ഷ്മിയും അജീഷും എത്തിയിരുന്നു. തുടർന്ന് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. ലക്ഷ്മി ചവിട്ടി പിടിച്ചപ്പോൾ അജീഷ് കഴുത്ത് മുറിക്കുകയായിരുന്നു. ശേഷം വയറ്റിലും കുത്തി. കഴുത്തിലെ മുറിവിനെക്കാൾ വയറ്റിലെ മുറിവാണ് ഗുരുതരമെന്നാണ് റിപ്പോർട്ട്‌. കൊലപാതക ശ്രമത്തിനിടെ നാട്ടുകാർ കണ്ടതോടെ അജീഷ് ബൈക്കുമായി രക്ഷപെട്ടു. എന്നാൽ ലക്ഷ്മിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം സിഐ ടി രാജേഷ്കുമാർ, എസ് ഐ മാരായ ജ്യോതിഷ്, ജിബി , ഐ.വി. ആശ, എ എസ് ഐ ജയൻ, പൊലീസുകാരായ ഡിനോർ, രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!