കെപിഎസ്ടിഎ യുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.

 

കെപിഎസ്ടിഎ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കോവിഡ് രോഗികൾക്ക് ഉച്ചഭക്ഷണം എത്തിച്ചു നൽകി. മുദാക്കൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ രേവതി ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ഡോമിസിലറി കെയർ സെൻ്ററിലെ അന്തേവാസികൾക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. സംസ്ഥാന വ്യാപകമായി കെപിഎസ്ടിഎ നടപ്പിലാക്കുന്ന ഗുരുസ്പർശം 2 ൻ്റെ ഭാഗമായി മൂന്നുലക്ഷം രൂപ ചെലവാക്കി നടത്തുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് ഭക്ഷണം എത്തിച്ചു നൽകിയത്‌. കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ പ്രസിഡൻ്റ് റ്റി.യു.സഞ്ജീവ് മുദാക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രന് ഭക്ഷണപാക്കറ്റുകൾ കൈമാറി. കെപിഎസ്ടിഎ ഭാരവാഹികളായ എൻ.സാബു, സി.എസ്‌.വിനോദ്, കോൺ. മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് എസ്.എസ്. സരുൺ കുമാർ, യൂത്ത് കോൺ.മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് എം.എസ്.അഭിജിത്ത്, പളളിയറ മിഥുൻ, ആർ അഭയൻ, സി.എ.ആഷിഷ്, ബി.ജയശ്രീ എന്നിവർ സംബന്ധിച്ചു.