കെ.എസ്.ആർ.റ്റി.സി ഡിപ്പോയും, സബ് ജയിലും ആറ്റിങ്ങൽ എം.എൽ.എ  സന്ദർശിച്ചു

 

ആറ്റിങ്ങൽ: എം.എൽ.എ ഒ.എസ്.അംബിക നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ആർ.റ്റി.സി ഡിപ്പോയും, സബ് ജയിലും സന്ദർശിച്ചു.

കെ.എസ്.ആർ.റ്റി.സി യുടെ നേതൃത്വത്തിൽ പട്ടണത്തിൽ പുതിയതായി ആരംഭിക്കുന്ന പെട്രോൾ പമ്പിന് അനുയോജ്യമായ സ്ഥല നിർണ്ണയത്തോട് അനുബന്ധിച്ചാണ് ഇരുവരും ഡിപ്പോയിൽ എത്തിയത്. കൂടാതെ ഇവിടെ തുടർന്ന് നടത്തേണ്ട വികസന പ്രവർത്തനങ്ങളും, ജനവാസ മേഖലകളിലേക്ക് പുതിയതായി ആരംഭിക്കേണ്ട ബസ് റൂട്ടുകളെ കുറിച്ചും എ.റ്റി.ഒ വി.രാജേഷ്, യൂണിയൻ ഭാരവാഹികൾ എന്നിവരുമായി ചർച്ച ചെയ്തു. തുടർന്ന് സംഘം സബ് ജയിലിൽ എത്തി ജയിൽ സൂപ്രണ്ട് സലീമിനൊപ്പം ഇവിടത്തെ ഭൗതിക സാഹചര്യങ്ങളും വിലയിരുത്തി.