കെ.എസ്.ടി.യു പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിൽ നടന്നു.

 

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിൽ നടന്നു. കെ.എസ്. ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എം .എം ജിജുമോൻ ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളിൽ അടുക്കളത്തോട്ട നിർമാണം പ്രോത്സാഹിപ്പിക്കുന്ന ‘വീട്ടിലൊരു പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം കെ.എസ് ടി യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജമീൽ .ജെ മുസ്ലിം ബോയ്സ് ഹൈസ്കൂൾ പി.റ്റി.എ പ്രസിഡന്റ് എസ് .കെ സുജിക്ക് വിത്തുകൾ നൽകി നിർവഹിച്ചു. കെ. എസ്. ടി .യു ജില്ലാ ഭാരവാഹികളായ ഷുഹൈബ് .കെ, ഹൻസീർ , മുനീർ കുര വിള എന്നിവർ സന്നിഹിതരായിരുന്നു.