കെ എസ്‌ യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു.

 

കെ.എസ്‌.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നഗരൂർ ശ്രീ ശങ്കര കോളേജിൽ കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അലി അംബ്രു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ജിഷ്ണു മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി ആദേഷ് സുധർമ്മൻ, യൂണിറ്റ് പ്രസിഡൻ്റ് രാഹുൽ ബി, നിയോജക മണ്ഡലം ട്രഷറർ അജയ്.ജെ.ജി, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.