ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ. വൈ. എഫ്

 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ. വൈ. എഫ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വെഞ്ഞാറമൂട് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എ.ഐ. വൈ. എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : ആർ. എസ് ജയൻ ഉദ്ഘാടനം ചെയ്തു. എ.ഐ. വൈ. എഫ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ്‌ ഷൈനീഷ്, എ.ഐ. വൈ. എഫ് വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി ബിലാൽ മുഹമ്മദ്‌, എ.ഐ. വൈ. എഫ് വെസ്റ്റ് മേഖല പ്രസിഡന്റ്‌ ദീപു, എ.ഐ. വൈ. എഫ് ഈസ്റ്റ്‌ മേഖല സെക്രട്ടറി ബാലു, എ.ഐ.എസ്.എഫ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ്‌ വൈശാഖ്, വിഷ്ണു,അഖിൽ, നിതിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു