വക്കത്ത് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിഷേധം

 

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വക്കത്ത് എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കരിനിയമങ്ങൾ പിൻവലിക്കുക അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം. വക്കം പോസ്റ്റാഫീസിനു മുന്നിലെ പ്രതിഷേധം പാർട്ടി ഏര്യാ കമ്മറ്റിയംഗം എസ്.വേണു ജി ഉദ്ഘാടനം ചെയ്തു. പാർട്ടി ഏര്യാ കമ്മറ്റിയംഗങ്ങളായ അഡ്വ.ഷൈലജാബീഗം, ഡി.അജയകുമാർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പി ഐ നേതാവ് അനിൽ ദത്ത്, ജനതാദൾ നേതാവ് പ്രകാശ്  തുടങ്ങിയവർ പങ്കെടുത്തു.പാട്ടിക്കവിള ജംഗ്ഷനിൽ – അഡ്വ.ഷൈലജ ബീഗവും കണ്ണമംഗലം ജംഗ്ഷനിൽ ഡി അജയകുമാറും മൗലവി ജംഗ്ഷനിൽ ജെ.സലിം, കുഞ്ചാൻ വിളാകത്ത് – കെ.പ്രഭകുമാറും വെളിവിളാകത്ത് – കെ.അനിരുദ്ധനും, മുക്കാലുവട്ടം – ഗ്രാമ പഞ്ചായത്തംഗം ജയയും പണയിൽക്കടവിൽ എം.നൗഷാദും, ഇറങ്ങുകടവിൽ- ശ്രീജിത്തും, ചന്തമുക്ക് – അക്ബർഷയും മാർക്കറ്റ് ജംഗ്ഷനിൽ എസ്.സജീവും കായൽവാരത്ത് –
എം. ഷാജഹാനും കുന്നുവിളയിൽ -ബി.കെ.സുരേഷ് ചന്ദ്രബാബുവും ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.സുശീല, കെ.രാജേന്ദ്രൻ സാർ, എ.ആർ.റസ്സൽ, ആർ.സോമനാഥൻ, എസ്.പ്രകാശ്, വി.വീരബാഹു, ബ്രാഞ്ച് സെക്രട്ടറിമാരായ ജോസ്,  ന്യൂട്ടൻ അക്ബർ, റ്റി ഷാജു, ദിലീപ്, എൻ.എസ്.ചന്ദ്രൻ , എം.കിഷോർ, ബി.നിഷാൻ, വീണ വിശ്വനാഥൻ, മാജിത തുടങ്ങിയവർ നേതൃത്വം നൽകി.