അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിച്ച് ദ്വീപിൽ സമാധാനം ഉറപ്പാക്കുക: എസ്.വൈ.എസ്

 

തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരിച്ചുവിളിച്ച് ലക്ഷദ്വീപിൽ സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്ര ആ ഫീസുകൾക്കുമുന്നിലെല്ലാം എസ് വൈ എസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
നേമം സിദ്ദീഖ് സഖാഫി ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു.

രാജ്യത്ത് ഏറ്റവും സ്നേഹത്തോടെയും സഹിഷ്ണുതയുടെയും ജീവിക്കുന്നവരാണ് ലക്ഷദ്വീപ് ജനത. അവരുടെ സമാധാനവും സ്വൈര്യജീവിതവും തകർക്കാനുള്ള ശ്രമങ്ങളാണ് അഡ്മിനിസ്ട്രേറ്റർ നടത്തിക്കൊണ്ടിരിക്കുന്നത്. ഒട്ടും അഭികാമ്യമല്ലാത്ത നിയമങ്ങൾ നിർമ്മിക്കുക വഴി സ്വാതന്ത്ര്യനിഷേധമാണ് പട്ടേൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.വിശ്വാസവും പൈതൃകവും സംസ്കാരവും തൊഴിലും തകർക്കാനും ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. അഡ്മിനിസ്ട്രേറ്ററായി നിയമിക്കാറുള്ളത് മുതിർന്ന കഴിവും പരിചയ സമ്പന്നരുമായ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് എന്ന കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടാണ് രാഷ്ട്രീയക്കാരനായ പ്രഫുൽ കെ പട്ടേലിനെ നിയമ്മിച്ചിട്ടുള്ളത് അതിനാൽ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിച്ച് യോഗ്യരായ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു ദ്വീപ് ജനതക്ക് സമാധാനം ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാവണം. ഈ നീതിനിഷേധത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം എന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു.