മാധ്യമ പ്രവർത്തകർക്ക് ആശ്വാസവുമായി ലീഡർ സാംസ്‌കാരിക വേദി

 

ആറ്റിങ്ങൽ : ലോക്ക് ഡൗൺ കാലത്തും കനത്ത മഴയിലും വെയിലിലും പ്രകൃതി ക്ഷോഭങ്ങൾക്കിടയിലും അവധിയെടുക്കാതെ വാർത്തകൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഓടി നടക്കുന്ന മാധ്യമ പ്രവർത്തകർക്ക് ആശ്വാസവുമായി ലീഡർ സാംസ്‌കാരിക വേദി. പൊതു ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിലെത്തിച്ച് നീതി ലഭ്യമാക്കാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ ആരും അറിയാറില്ല. ആ ഒരു സാഹചര്യത്തിലാണ് ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തിയത്.


ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ കൃഷ്ണമൂർത്തി, സാംസ്‌കാരിക വേദി ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ, ലോട്ടറി സെല്ലേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വക്കം യു പ്രകാശ്, ഡിസിസി മെമ്പർമാരായ പുരുഷോത്തമൻ നായർ, ബാബു, കിഴുവിലം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അൻസാർ, ലീഡർ സാംസ്‌കാരിക വേദി ട്രഷറർ കെ. ജെ രവികുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷമീർ, ശ്രീരാജ്, രതീഷ് എന്നിവർ പങ്കെടുത്തു