ആവാസവ്യവസ്ഥ സംരക്ഷകന് ആദരവുമായി സി എൻപി എസ്‌ ഗവഃ എൽ പി എസ്‌ മടവൂർ

 

മടവൂർ: പ്രകൃതിയെ തൊട്ടറിഞ്ഞും തലോടിയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഇലഞ്ഞിക്കൽ ശശിധരക്കുറുപ്പിന് ആദരം നൽകി ഇന്നത്തെ പരിസ്ഥിതി ദിനം വേറിട്ട അനുഭവം ആക്കി മാറ്റുകയാണ് സി എൻ പി എസ് ഗവൺമെന്റ് എൽ പി എസ്. ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുകയെന്ന ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശത്തെ അന്വർഥമാക്കുന്ന പ്രവർത്തനങ്ങളാണ് സ്കൂൾ ഏറ്റെടുത്തത് ആവാസവ്യവസ്ഥയുടെ ഈറ്റില്ലമായ ഇലഞ്ഞിക്കൽ ഉദ്യനത്തിന്റെ അമരക്കാരനായ ഇലഞ്ഞിക്കൽ ശശിധരക്കുറുപ്പുമായി പി ടി എ പ്രസിഡന്റ് എൻ കെ രാധാകൃഷ്ണൻ, അധ്യാപകനായ അരുൺ എന്നിവർ നടത്തിയ അഭിമുഖം ആ ജൈവവൈവിധ്യത്തെ എത്രത്തോളം വൈവിധ്യ പൂർണമാക്കുന്നു എന്ന അറിവ് പകർന്നു നൽകി. സ്വന്തം അധ്വാനവും, സമ്പത്തും,സമയവും ഒക്കെ ലാഭേച്ഛയില്ലാതെ സമൂഹത്തിന് സമർപ്പിക്കുന്ന ആ പരിസ്ഥിതിസ്നേഹിയെ ആദരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.പി ടി എ പ്രസിഡന്റ് എൻ കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ എംഎസ് റാഫി, എച് എം ഇൻ ചാർജ്  ബിന്ദു എസ്‌ എസ് അധ്യാപകരായ ഷാഹിന, അരുൺ,ലസിത, വിദ്യ, മായ,ശർമിത എന്നിവർ പങ്കെടുത്തു.