‘നല്ല നാളേക്കായി വീട്ടിൽ ഇരിക്കാം തൈനടാം “: മടവൂർ ഗവ എൽ പി എസിന്റെ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു.

 

മടവൂർ : പ്രകൃതിയെ അറിഞ്ഞും, സ്നേഹിച്ചും വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി. ഈ പരിസ്ഥിതി ദിനത്തിൽ “നല്ല നാളേക്കായി വീട്ടിൽ ഇരിക്കാം തൈനടാം “എന്ന സന്ദേശവുമായി മടവൂർ ഗവ എൽ പി എസിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. പ്രകൃതിയുടെ സംരക്ഷണത്തിനായി ഒരു മാസം കൊണ്ട് 10,000 തൈകൾ നട്ടു കുഞ്ഞു കരങ്ങൾ ഈ ബൃഹത് സംരംഭത്തിൽ ഭാഗഭാക്കാ കുമ്പോൾ പ്രകൃതിയുടെ താളവും, ലയവും ഭാവി തലമുറകളുടെ കൈകളിൽ സുരക്ഷിതമാകുന്നു എന്ന മഹത്തായ സന്ദേശം സമൂഹത്തിനാകെ പകർന്നു നൽകാൻ കഴിയുന്നു. സന്നദ്ധ സംഘടനകൾ, രക്ഷിതാക്കൾ, അധ്യാപക ർ,പൊതുജനങ്ങൾ ഇവരുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കം കുറിച്ച ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വർക്കലയുടെ ജനകീയ എംഎൽഎ അഡ്വക്കേറ്റ് വി ജോയി നിർവഹിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാർ, മറ്റ് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, പിടിഎ അംഗങ്ങൾ അധ്യാപകർ എന്നിവർ സാമൂഹ്യ മാറ്റത്തിനായുള്ള ഈ മഹാ സംരംഭത്തിന് പിന്തുണയുമായുണ്ട്.