മാമം പെട്രോൾപമ്പിന് മുന്നിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ സമരം നടത്തി.

 

കിഴുവിലം പഞ്ചായത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മാമം പെട്രോൾപമ്പിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. ദിനംപ്രതി വർധിച്ചുവരുന്ന ഇന്ധന വിലയും കേന്ദ്ര സർക്കാരിൻറെ ജനദ്രോഹ നടപടികൾക്കെതിരെയും ലക്ഷദ്വീപ് നിവാസികളുടെ സാധാരണ ജീവിതം തകർക്കുന്ന നടപടികൾക്കെതിരെയും,  എതിർക്കുന്ന ശത്രുക്കളെ  രാജ്യദ്രോഹപരമായി ചിത്രീകരിക്കുന്നതിനെതിരെയും, സംസ്ഥാനത്തിന് ആവശ്യമായ കോവിഡ് വാക്സിൻ എത്രയും വേഗം വിതരണം ചെയ്യണമെന്നും ആവശ്യപെട്ടുകൊണ്ടുള്ള പ്രതിഷേധസമരം കെപിസിസി സെക്രട്ടറി എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

മുൻ പഞ്ചായത്ത് പ്രസിഡൻറ് അൻസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പനയറ ഷെരീഫ് സ്വാഗതം ആശംസിച്ചു. മുൻ പഞ്ചായത്തംഗങ്ങളായ സന്തോഷ്കുമാർ, സജിത്ത് സതി,ശശിധരൻനായർ,സൈനം ബീവി, ബിജു,കുഞ്ഞു ശങ്കരൻ,പഞ്ചായത്തംഗം ശ്രീകണ്ഠൻ, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എ റഹീം, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം ദേവരാജൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് ബാബുരാജ് നന്ദി രേഖപ്പെടുത്തി. നേതാക്കളായ മോഹനൻ നായർ, റഷീദ്, പ്രദീപ്, അജയഘോഷ്,ഷാനവാസ് സലാം, അനീഷ്,സലീം തുടങ്ങിയവർ പങ്കെടുത്തു.