കോവിഡ് വ്യാപനം : മണമ്പൂർ പഞ്ചായത്ത്‌ പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി : ഇടറോഡുകളും പ്രധാന റോഡുകളും അടയ്ക്കും, മാർക്കറ്റുകൾ പ്രവർത്തിക്കില്ല

 

മണമ്പൂർ : നിലവിൽ കോവിഡ് വ്യാപനം കൂടുതലുള്ള പഞ്ചായത്തുകളിൽപെട്ട ‘ഡി’ കാറ്റഗറിയിലുള്ള മണമ്പൂർ പഞ്ചായത്തിൽ ടിപിആർ നിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കി. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിലെ 6 പഞ്ചായത്തുകളിൽ ഒന്നാണ് മണമ്പൂർ. ജൂൺ 17 വരെയുള്ള കണക്ക് പ്രകാരം പഞ്ചായത്ത്‌ പരിധിയിൽ 224 രോഗികളാണ് ഉള്ളത്.പഞ്ചായത്തിലെ 16 വാർഡുകളിലും പോസിറ്റീവ് രോഗികളുണ്ട്.

ട്രിപ്പിൽ ലോക്ക് ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കാൻ പഞ്ചായത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്തു.പോസിറ്റീവ് കേസുകൾ കൂടുതലുള്ള വാർഡുകളെല്ലാം ഇടറോഡുകൾ ഉൾപ്പടെ ചൊവ്വാഴ്ച വരെ അടച്ചിടും , പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം ബാരിക്കേടുകൾ സ്ഥാപിച്ചു. പൊതുമാർക്കറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥലങ്ങളും ചൊവ്വാഴ്ച വരെ അടച്ചിടും. എല്ലാ ദിവസവും 3 വാർഡുകൾ കേന്ദ്രീകരിച്ച് കോവിഡ് ടെസ്റ്റ് നടന്നുവരുന്നു .ഇതു കൂടാതെ എല്ലാ ബുധനും വെള്ളിയും ലവ് ഡെയിൽ സ്കൂളിൽ പരിശോധന നടന്നു വരുന്നു.

കോവിഡ് പരിശോധന ചെയ്യുന്നവരുടെ എണ്ണം കൂട്ടിയാൽ മാത്രമേ ടിപിആർ നിരക്ക് കുറയുകയുള്ളു.അതിനാൽ പരമാവധി ആളുകളെ പരിശോധനയ്ക്ക് എത്തിക്കാനാണ് തീരുമാനം.

പരിശോധനാ ക്യാമ്പുകൾ

18/6/2021 – ലവ് ഡെയിൽ സ്കൂളിൽ

19/6/2021- കവലയൂർ ഹയർ സെക്കന്ററി സ്കൂളിൽ

20/6/2021- കുഴിവിള അംഗൻവാടി(വാർഡ് 2)യിൽ.

21/6/2021- ഇന്ദിര ഓഡിറ്റോറിയം തൊപ്പി ചന്ത യിൽ

22/6/2021 – ഗ്ലോബൽ സ്കൂൾ ഒറ്റൂർ(വാർഡ് 1)

എന്നീ സ്ഥലങ്ങളിൽ വെച്ച് രാവിലെ 10മണിമുതൽ പരിശോധന നടക്കും