മണമ്പൂരിൽ യൂത്ത് കോൺഗ്രസ് ഭക്ഷ്യകിറ്റ് വിതരണം

 

യൂത്ത് കോൺഗ്രസ്സ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണമ്പൂർ ഗ്രാമപഞ്ചായത്ത് 5ആം വാർഡ് വാളക്കോട് മല, കോടൻവിള പ്രദേശങ്ങളിൽ ഉള്ള നിർധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് ആരിഫ്ഖാൻ എസ്സ് എസ്സ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീവ്,മുതിർന്ന കോൺഗ്രസ് നേതാവ്
ജി. സത്യശീലൻ, ബൂത്ത് പ്രസിഡന്റ് ഷാജഹാൻ, കോൺഗ്രസ്സ് യൂത്ത്കോൺഗ്രസ്സ്
പ്രവർത്തകരായ റാഫി,വിഷു.ആർ.കൃഷ്ണ അസീസ്,ഇജാസ്, സമീർ വലിയവിള, കമലാസനൻ എന്നിവർ പങ്കെടുത്തു.