മംഗലപുരത്ത് സാമൂഹിക അടുക്കളയിലേക്ക് ആശാ വർക്കറും വാർഡ് അംഗവും എ. ഡി. എസ് അംഗങ്ങളും സഹായമെത്തിച്ചു

 

മംഗലപുരം പാട്ടം വാർഡ് അംഗവും ആശാവർക്കറുമായ ശ്രീലത ആശാവർക്കറുടെ ഓണറേറിയത്തിൽ നിന്നും 3000/-രൂപ ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ആയി പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. വൈസ് പ്രസിഡന്റ് മുരളീധരൻ ചെയർമാന്മാരായ വനജ കുമാരി, കെ.പി.ലൈല, സുനിൽ.എ.എസ്, പഞ്ചായത്തംഗങ്ങളായ ബി.സി.അജയരാജ്, വി.അജികുമാർ, എസ്.കവിത,മീനഅനിൽ ബിന്ദു ബാബു,സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.


മംഗലപുരം പുനൈകുന്നം വാർഡിലെ വാർഡ് അംഗവും വികസനകാര്യ ചേർപേഴ്സണുമായ വനജ കുമാരിയും എ. ഡി. എസ് അംഗങ്ങളും ചേർന്ന് ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് 125 -നാളികേരം പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്, പഞ്ചായത്ത് അംഗങ്ങളായ എസ്. കവിത,വി.അജികുമാർ, ഷീല,മീന അനിൽ, സെക്രട്ടറി ജി.എൻ. ഹരികുമാർ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

മംഗലപുരം ചെമ്പകമംഗലം താജ് ജ്വല്ലറി ഉടമ ഷിബു സമൂഹ അടുക്കളയിലേക്ക് ആയി 5000 /-രൂപ ധനസഹായം പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. പഞ്ചായത്ത് അംഗം ജയ,സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു