മംഗലപുരത്ത് സമൂഹ അടുക്കളയിലേക്ക് പഞ്ചായത്ത്‌ അംഗങ്ങളുടെയും ക്ഷീരസംഘം സെക്രട്ടറിയുടെയും കൈത്താങ്ങ്

 

മംഗലപുരം സമൂഹ അടുക്കളയിലേക്ക് പഞ്ചായത്ത് അംഗങ്ങളുടെ കൈത്താങ്ങ് 20000/- രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം സെക്രട്ടറി ജി.എൻ.ഹരികുമാറിന് കൈമാറി. വൈസ് പ്രസിഡന്റ് മുരളീധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വനജ കുമാരി,കെ.പി. ലൈല, സുനിൽ.എ.എസ്, പഞ്ചായത്ത് അംഗങ്ങളായ വി.അജികുമാർ, എസ്.കവിത, തോന്നയ്ക്കൽ രവി, ഖുറൈഷാബീവി, ഷീല, ബിനി,ജുമൈലാബീവി, മീന അനിൽ, അരുൺകുമാർ,ശ്രീചന്ദ്, ബി.സി.അജയരാജ്, കെ.കരുണാകരൻ, ശ്രീലത,ജയ,ബിന്ദു ബാബു, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

മംഗലപുരം ഇടവിളാകം ക്ഷീരസംഘം സെക്രട്ടറി സുധീഷ് കുമാർ സമൂഹ അടുക്കളയിലേക്ക് ആയി 5000/-രൂപ ധനസഹായം പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. ചെയർമാൻ സുനിൽ.എ.എസ്, പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി വി.അജികുമാർ, ഖുറൈഷാബീവി, എസ്.കവിത, സെക്രട്ടറി ജി.എൻ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു