വിദ്യാശ്രീ പദ്ധതി: മംഗലപുരത്ത് അയൽക്കൂട്ടങ്ങൾക്ക് ലാപ്ടോപ്പ് വിതരണം

 

മംഗലപുരം കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ വിദ്യാശ്രീ പദ്ധതി അയൽക്കൂട്ടങ്ങൾക്ക് ലാപ്ടോപ്പ് വിതരണം കുടുംബശ്രീ അംഗമായ രാജേശ്വരിയ്ക്ക് നൽകി പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മുരളീധരൻ പഞ്ചായത്തംഗം മീന അനിൽ,സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, കെ.എസ്.എഫ്.ഇ മംഗലപുരം ബ്രാഞ്ച് മാനേജർ,സി.ഡി.എസ് അക്കൗണ്ടന്റ് ഷീന,ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.