മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് സഹായമെത്തിച്ചു

 

മുരുക്കുംപുഴ ബേക്ക് വേൾഡ് കടയുടമ ഷാഫി മംഗലപുരം ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ആയി 5000/-രൂപ ധനസഹായം പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല പഞ്ചായത്തംഗങ്ങളായ എസ്.കവിത, ബിന്ദു ബാബു, സെക്രട്ടറി ജി.എൻ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.


മംഗലപുരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കബീർ, ട്രഷറർ നൗഷാദ്, അൻസർ എന്നിവർ സമൂഹ അടുക്കളയിലേക്ക് ആയി 10000/- രൂപ ധനസഹായം പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. പഞ്ചായത്ത് അംഗം വി.അജികുമാർ, സെക്രട്ടറി ജി.എൻ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.