മംഗലപുരത്ത് പേര് പറയണ്ടെന്ന് പറഞ്ഞ് സമൂഹ അടുക്കളയിലേക്ക് 25000 രൂപ നൽകി, ഒപ്പം ജീവനക്കാരുടെ കൈത്താങ്ങ്

 

മംഗലപുരം ഗ്രാമ പഞ്ചായത്തിൽ സമൂഹ അടുക്കളയിലേക്ക് ആയി ഫോട്ടോയോ പേരോ വെളിപ്പെടുത്താനോ ആഗ്രഹിക്കാത്ത ഒരു വ്യക്തി 25000/- രൂപ സംഭാവന നൽകി. അതോടൊപ്പം തന്നെ മംഗലപുരം ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ് സ്ഥാപനങ്ങളും വ്യക്തികളും നൽകിയ സംഭാവനകളാണ് ഏറിയ പങ്കും സമൂഹ അടുക്കള തുടരുന്നത്. ഈ ഒരു സാഹചര്യത്തിലാണ് 30,000/- രൂപ സെക്രട്ടറി ജി.എൻ.ഹരികുമാർ പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറിയത്. വൈസ് പ്രസിഡന്റ് മുരളീധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ, മെമ്പർമാരായ വി അജികുമാർ, ശ്രീലത, ജുമൈലാബീവി, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ജീവനക്കാരായ റിയാസ്, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.