മംഗലപുരത്ത് പച്ചത്തുരുത്ത് ഫലവൃക്ഷ തൈ നടീലിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നടന്നു

 

മംഗലപുരം: ഹരിത കേരള മിഷനും മംഗലപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പച്ചത്തുരുത്ത്, ഫലവൃക്ഷ തൈ നടീലിന്റെ പഞ്ചായത്തുതല ഉദ്ഘാടനം മുരുക്കുംപുഴ മണിയൻവിളാകം എൽ. പി. എസ്സിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ചെയർമാന്മാരായ വനജ കുമാരി, കെ.പി.ലൈല, സുനിൽ, വാർഡ് അംഗം ശ്രീചന്ദ്, മെമ്പർമാരായ വി.അജികുമാർ, മീന അനിൽ, ജുമൈലബീവി, സെക്രട്ടറി ജി.എൻ. ഹരികുമാർ, ശുചിത്വ മിഷൻ ആർ.പി അഞ്ജു, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,എ. ഇ മോഹനൻ നായർ, ഓവർസിയർ അഭിഷേക്, എച്ച്. എം ഇൻചാർജ് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.