മംഗലപുരത്ത് സമൂഹ അടുക്കളയിലേക്ക് സിഡിഎസ് കുടുംബശ്രീ അംഗങ്ങളുടെ കൈത്താങ്ങ്

 

മംഗലപുരം ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കളയിലേക്ക് സിഡിഎസ് കുടുംബശ്രീ അംഗങ്ങളുടെ കൈത്താങ്ങ്. 1, 22001 രൂപ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ് പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. വൈസ് പ്രസിഡന്റ് മുരളീധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. പി. ലൈല, സുനിൽ എ. എസ്, പഞ്ചായത് അംഗങ്ങളായ വി. അജികുമാർ, കെ. കരുണാകരൻ, എസ്. ജയ, ശ്രീചന്ദ്, ബി. സി. അജയരാജ്, മീന അനിൽ,സെക്രട്ടറി ജി. എൻ. ഹരികുമാർ കുടുംബശ്രീചാർജ് ഓഫീസർ സുഹാസ് ലാൽ, സിഡിഎസ് അംഗങ്ങളായ സുജിത, ഷൈനി, മിന്നു, ശാന്തമ്മ, സന്ധ്യ, അനിത, ആശ, വത്സല തുടങ്ങിയവർ പങ്കെടുത്തു.