മംഗലപുരം പഞ്ചയത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഇടവിളാകം ഗവ യു.പി.എസിന്റെ സഹായം

 

മംഗലപുരം: ഇടവിളാകം ഗവൺമെന്റ് യു.പി.എസിൽ നിന്നും സമൂഹ അടുക്കളയിലേക്ക് ആയി 6500/-രൂപ ധനസഹായം എച്ച്. എം രേണുക പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. പഞ്ചായത്ത് അംഗം കെ.കരുണാകരൻ, സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, അധ്യാപകരായ പള്ളിപ്പുറം ജയകുമാർ, ഷിഞ്ചു തുടങ്ങിയവർ പങ്കെടുത്തു.