
മംഗലപുരം ഹനുമാൻ മുക്ക് അലിമ ബീവിയുടെ ഉമ്മയുടെ ആണ്ട് നേർച്ച യോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയ്ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ അലിമ ബീവി പ്രസിഡന്റ് സുമാ ഇടവിളാകത്തിന് കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല, മെമ്പർമാരായ വി. അജികുമാർ, മീനഅനിൽ, സെക്രട്ടറി ജി.എൻ ഹരികുമാർ, സി.ഐ.ടോംസൺ, വനിതാ പോലീസ് നസീറ തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് നസീറ സമൂഹ അടുക്കളയിലേക്ക് ആയി രണ്ട് ചാക്ക് അരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി വൈസ് പ്രസിഡന്റ് മുരളീധരൻ, അരുൺകുമാർ, വി. അജികുമാർ, മീനഅനിൽ, സെക്രട്ടറി ജി.എൻ. ഹരികുമാർ, എസ്.ഐ. ഹരി, ട്രെയിനിങ് എസ്. ഐ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.