മംഗലപുരത്ത് റേഷൻകട വ്യാപാരികൾ സമൂഹ അടുക്കളയിലേക്ക് സഹായം എത്തിച്ചു

 

മംഗലപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെടുന്ന റേഷൻകട വ്യാപാരികൾക്ക് വേണ്ടി അനൂപ് സമൂഹ അടുക്കളയ്ക്ക്10500/- രൂപ പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി. വൈസ് പ്രസിഡന്റ് മുരളീധരൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വനജ കുമാരി,കെ.പി. ലൈല, സുനിൽ.എ.എസ്, പഞ്ചായത്ത് അംഗങ്ങളായ വി.അജികുമാർ, എസ്.കവിത, തോന്നയ്ക്കൽ രവി, ഖുറൈഷാബീവി, ഷീല, ബിനി,ജുമൈലാബീവി, മീന അനിൽ, അരുൺകുമാർ,ശ്രീചന്ദ്, ബി.സി.അജയരാജ്, കെ.കരുണാകരൻ, ശ്രീലത,ജയ,ബിന്ദു ബാബു, സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, റേഷൻകട വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.