മുദാക്കലിൽ സേവാഭാരതിയും ബിജെപിയും അണുനശീകരണം നടത്തി.

 

മുദാക്കൽ പഞ്ചായത്തിലെ 16ആം വാർഡ് പുത്തൻവിള കോളനിയിൽ പോസ്റ്റിവായ രേഗികളുടെ വീടും കോളനി പ്രദേശങ്ങളും സേവാഭാരതി മുദാക്കലും ബിജെപി മുദാക്കൽ പ്രവർത്തകരും ചേർന്ന് അണുനശീകരണം നടത്തി. 1ആം വാർഡ് കൈപ്പറ്റി മുക്ക്, വലിയ വിള കോളനി എന്നിവിടങ്ങളിലും അണുനശീകരണം നടത്തി.

മുദാക്കൽ ബിജെപി മണ്ഡലം പ്രസിഡന്റ് ജി. എസ് പത്മ കുമാർ, 16 വാർഡ് മെമ്പർ ഷൈനി, എസ്പി പ്രംകുമാർ,
സേവാഭരതി പ്രവർത്തകരായ സ്വാദീഷ്, അമൽ, ബിനു
എന്നിവർ പങ്കെടുത്തു.