മുദാക്കൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായഹസ്ഥവുമായി വാളക്കാട് മുസ്ലിം ജമാഅത്ത്

 

വാളക്കാട് : കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന മുദാക്കൽ ഗ്രാമപഞ്ചായത്തിലേക്ക് സഹായഹസ്ഥവുമായി വാളക്കാട് മുസ്ലിം ജമാഅത്‌. പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലവ്യജനങ്ങങ്ളും പച്ചക്കറികളും, മുപ്പത്തിനായിരം രൂപയുംമാണ് വാളക്കാട് മുസ്ലിം ജമാഅത്തും,വാളക്കാട് യുഎഇ പ്രവാസികുട്ടയ്മയും, ജാമിയുൽ ജദീദ് പൗരസമിതിയും ചേർന്ന് നൽകിയത്. മുദാക്കൽ പഞ്ചായത്ത്‌ അംങ്കണത്തിൽ വെച്ച് ജമാഅത് പ്രസിഡന്റ്‌ ശിഹാബുദീൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രബാബുവിനു സാധനങ്ങൾ കൈമാറി.ജമാഅത് ചീഫ് ഇമാം യു .എം നൗഷാദ് മാന്നാനി,സെക്രട്ടറി ഹാരിസ്, യുഎഇ പ്രവാസി കൂട്ടായ്മ ഭാരവാഹി നൗഷാദ് തോട്ടത്തിൽ, അനസ്, ജാമിയുൽ ജദീദ് പൗരസമിതി സെക്രട്ടറി അജിംഷ വാളക്കാട്, വാർഡ് മെമ്പർ ബാദുഷ തുടങ്ങിയവർ പങ്ക്ടുത്തു.