മുരുക്കുംപുഴയിൽ എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റും പ്രതിരോധ കിറ്റും വിതരണം ചെയ്തു

 

മംഗലപുരം: മുരുക്കുംപുഴ 673 ആം നമ്പർ എസ്.എൻ.ഡി.പി ശാഖ ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ചെമ്പഴന്തി യൂണിയനും മുരുക്കുംപുഴ ശാഖയും സംയുക്തമായി 140 കുടുംബങ്ങൾക്കും ഇതര സമുദായത്തിൽപെട്ടവർക്കും ഭക്ഷ്യധാന്യ കിറ്റും പ്രതിരോധ കിറ്റും നൽകിയതിനെ ഭാഗമായി ശാഖ പ്രസിഡന്റ് അശോക് കുമാറും സെക്രട്ടറി സുരേഷ് എന്നിവർ ചേർന്ന് ക്ഷേത്ര മേൽശാന്തി സൗമിത്രന് മുരുക്കുംപുഴ ശ്രീ കാളകണ്ടേശ്വര ക്ഷേത്ര ഗുരു സന്നിധിയിൽ വെച്ച് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഭുവനചന്ദ്രൻ, യൂണിയൻ പ്രതിനിധി വസുന്ദരൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശശിധരൻ, അനിൽകുമാർ.കെ, ക്ഷേത്ര വൈസ് പ്രസിഡന്റ്‌ സുകു, പ്രേംഭാസി,മോഹനൻ,വിഷ്ണു ഷെർലിപ്രകാശ്, ബീനസുരൻ, ക്ഷേത്ര സെക്രട്ടറി ധർമരാജൻ,ദിലീപ് കുമാർ, ലാൽ ഇടവിളാകം തുടങ്ങിയവർ പങ്കെടുത്തു.