നഗരൂർ മാത്തയിൽ വാർഡിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

 

നഗരൂർ : കോൺഗ്രസ് വെള്ളല്ലൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മൂന്നാം വാർഡ് (മാത്തയിൽ)കോൺഗ്രസ് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷ്യക്കിറ്റ് വിതരണം മുൻ വാർഡ് മെമ്പർ ബി. രത്നാകരൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ ലാലി ജയകുമാർ, ബൂത്ത് പ്രസിഡന്റ് ജോൺസൺ, കോൺഗ്രസ്‌ നേതാക്കളായ ജയകുമാർ, വിജയൻ യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം സെക്രട്ടറി റുമൈസ് നജീം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ സുജിത് ആഷിക് എന്നിവർ പങ്കെടുത്തു. അറുപത്തിലധികം തിരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങൾക്ക് ആണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.