നാവായിക്കുളം 28ആം മൈലിനു സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം തോട്ടിലേക്ക് മറിഞ്ഞു, ഒരാൾക്ക് ഗുരുതര പരിക്ക്

 

കല്ലമ്പലം : ദേശീയ പാതയിൽ നാവായിക്കുളം 28ആം മൈലിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാർ തോട്ടിൽ വീണു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഈ അടുത്ത് നിയന്ത്രണം വിട്ട കെ. എസ്. ആർ. റ്റി. സി ഇടിച്ചിറങ്ങിയ തൊടിന്റെ ഭാഗത്താണ് ഇപ്പോൾ വീണ്ടും അപകടം ഉണ്ടായത്.

28ആം മൈൽ സ്വദേശികൾ സഞ്ചാരിച്ചിരുന്ന കാറും എതിരെ വന്ന ബൈക്കുമാണ് ഇടിച്ചത്. ആറ്റിങ്ങൽ ഭാഗത്ത്‌ നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച ശേഷം തൊട്ടിലേക്ക് മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ അടുത്ത കാലത്തായി ഈ പ്രദേശത്ത് നിരവധി അപകടങ്ങളാണ് നടന്നത്.