നാവായിക്കുളത്ത് ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടി

 

നാവായിക്കുളം പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ നാവായിക്കുളം മേഖലാ കമ്മിറ്റിയുടെ കൈത്താങ്ങ്. കൊവിഡ് രോ​ഗികൾക്കും, ​ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർക്കുമായി പഞ്ചായത്ത് പരിധിയിൽ ഇനിമുതൽ ഡി.വൈ.എഫ്.ഐയുടെ സ്നേഹവണ്ടികൾ ഓടും. സ്നേഹവണ്ടികളുടെ ഫ്ളാ​ഗ് ഓഫ് സി.പി.ഐ.എം ജില്ലാകമ്മിറ്റി അം​​ഗം മടവൂർ അനിൽ നിർവഹിച്ചു. കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി.ജോയി എം.എൽ.എയും കൊവിഡ് വാക്സിൻ ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനും നിർവഹിച്ചു.ഡി.വൈ.എഫ്.ഐ നാവായിക്കുളം മേഖലാ പ്രസിഡന്റ് എസ്.എസ്. മനുശങ്കർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാകമ്മിറ്റി അം​​ഗങ്ങളായ ജി.വിജയകുമാർ,ജി.രാജു, ലോക്കൽ സെക്രട്ടറി എൻ.രവീന്ദ്രൻ ഉണ്ണിത്താൻ,ഡി.വൈ.എഫ്.ഐ ഏരിയാ എക്സി.അം​ഗം നിധിൻ നാവായിക്കുളം എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ നാവായിക്കുളം മേഖലാ സെക്രട്ടറി ഹജീർ സ്വാ​ഗതം പറഞ്ഞു.