നാവായിക്കുളത്ത് ‘ജനാധിപത്യം’ വാട്സ്ആപ്പ് കൂട്ടായ്മയുടെയുടെ നേതൃത്വത്തിൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

 

നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ‘ജനാധിപത്യം’ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ആശ പ്രവർത്തകർക്കും ഹോമിയോ ഡിസ്‌പെൻസറി ജീവനക്കാർക്കും കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണവും പഞ്ചായത്തിലെ പിഎച്ച്സിക്കും ഹോമിയോ ആശുപത്രിക്കും
പൾസ് ഓക്സിമീറ്ററുകൾ നൽകുകയും ചെയ്തു. പഞ്ചായത്തും അനുബന്ധ സർക്കാർ ഓഫീസുകളും കൂട്ടായ്മയുടെയും കെഎസ്യു വർക്കല ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അണുനശീകരണം നടത്തി.

പ്രസ്തുത പരിപാടി അടൂർ പ്രകാശ് എംപി ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, പഞ്ചായത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ നിസാർ. ബ്ലോക്ക് പഞ്ചായത്തു അംഗം ജിഹാദ് , പഞ്ചായത്ത് അംഗങ്ങളായ മണിലാൽ, സുഗന്ധി,റഫീഖ ബീവി,ലിസി,റീന ഫസൽ, ഡിസിസി ജനറൽ സെക്രെട്ടറി ഇ റിഹാസ്, എൻ. എസ്. യു നാഷണൽ കോർഡിനേറ്റർ നബീൽ നൗഷാദ്, ബി. ശ്രീകുമാർ, എസ് ബിനു,മുഹമ്മദ് അലി റാവുത്തർ, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് അമീസ് ജലാൽ കൂട്ടായ്മയിലെ മറ്റു അംഗങ്ങൾ എന്നിവർ പങ്കെടുത്തു