നെല്ലനാട്ട് കോവിഡ് രോഗികളുടെ വീട്ടിലേക്ക് രാത്രികാല ഭക്ഷണവുമായി സിപിഐ

 

വെഞ്ഞാറമൂട്: സിപിഐ വെഞ്ഞാറമൂട് ഈസ്റ്റ് , വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലനാട് പഞ്ചായത്തിൽ കോവിഡ് പോസിറ്റീവായി കഴിയുന്ന മുഴുവൻ രോഗികൾക്കും രാത്രികാല ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നു. വിതരണോദ്ഘാടനം സിപിഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എ. എം റൈസ് നിർവഹിച്ചു . ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. എസ് . ജയൻ , എൽ. സി മെമ്പർമാരായ മോഹനൻ നായർ , റിജിമോൾ ,ആർ. എൽ ഹരികൃഷ്ണൻ , അക്ഷയ് , രാജൻ പൂങ്കാവനം, ദീപു, ജാഫർ , നിസ്സാർ തുടങ്ങിയവർ പങ്കെടുത്തു. ഈ ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷണ വിതരണം തുടരും എന്ന് മണ്ഡലം സെക്രട്ടറി അറിയിച്ചു