കോവിഡ് പ്രതിരോധത്തിന് എൻജിഒ യൂണിയന്റെ കൈത്താങ്ങ്

 

വർക്കല : കേരള എൻജിഒ യൂണിയൻ വർക്കല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ കാൽ ലക്ഷം രൂപയുടെ ഉപകരണങ്ങൾ വർക്കല എംഎൽഎ അഡ്വ. വി ജോയി ആശുപത്രി സുപ്രണ്ടിന് കൈമാറി.വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി, എൻജിഒ യൂണിയൻ സെക്രട്ടേറിയറ്റ് അംഗം സ. അർച്ചന ആർ പ്രസാദ് എന്നിവർ പങ്കെടുത്തു. എൻജിഒ യൂണിയൻ വർക്കല ഏരിയ സെക്രട്ടറി കെ.കെ. ഷിബു സ്വാഗതവും ഏരിയ ട്രഷറർ ജയരാജ്‌ നന്ദിയും പറഞ്ഞു