ആറ്റിങ്ങലിന് ആശ്വാസം ; അവസാന കണ്ടെയ്‌മെന്റ് സോണും പിൻവലിച്ചു

 

ആറ്റിങ്ങൽ: നഗരപരിധിയിലെ അവസാന കണ്ടെയ്മെന്റ് സോണും പിൻവലിച്ചു. പട്ടണത്തിലെ കൊവിഡ് രണ്ടാം തരംഗത്തിൽ ഏപ്രിൽ 21 ന് 14-ാം വാർഡും, മെയ് 13 ന് 27-ാം വാർഡുമാണ് ജില്ലാ ഭരണകൂടം കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതിൽ വാർഡ് 14 നേരത്തെ തന്നെ പട്ടികയിൽ നിന്നും പിൻവലിച്ചിരുന്നു. ആകെ 87 രോഗികളും വലിയൊരു സമ്പർക്ക പട്ടികയും ഉണ്ടായിരുന്ന പച്ചംകുളം വാർഡിലെ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് രോഗമുക്ത പ്രദേശമാക്കാൻ സാധിച്ചത്. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ എസ്. ഷീജയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെന്റിനിയിൽ സർവ്വെയും ശുചീകരണ പ്രവർത്തനങ്ങളും രോഗ നിർമ്മാർജ്ജനത്തിന് ഏറെ ഗുണം ചെയ്തു. കൂടാതെ 3 കോളനികൾ ഉൾപ്പെടുന്ന ഈ മേഖലിയിൽ നിന്നും രോഗം സ്ഥിരീകരിച്ചവരെ അടിയന്തിരമായി നഗരസഭയുടെ കൊവിഡ് ചികിൽസാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതും തീവ്ര വ്യാപനതോത് നീയന്ത്രിക്കാൻ സാധിച്ചു. ഇതോടെ ആറ്റിങ്ങൽ പട്ടണത്തിൽ നിലനിന്നിരുന്ന അവസാന കണ്ടെയ്മെന്റ് സോണും ജില്ലാ ഭരണകൂടം പിൻവലിച്ചതായി നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.