ഓൺലൈൻ പഠനത്തിനും കോവിഡ് പ്രതിസന്ധിക്കും കൈത്താങ്ങായി കെപിഎസ്ടിഎ

 

കോവിഡ് പ്രതിസന്ധി കാലത്ത് ഒറ്റക്കല്ല ഒറ്റപ്പെടുത്തില്ല ഒപ്പമുണ്ട് എന്ന സന്ദേശത്തിലൂന്നി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെപിഎസ്ടിഎ സംഘടിപ്പിക്കുന്ന ഗുരുസ്പർശം 2 പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ഉപജില്ലയിലെ തേമ്പാംമൂട് ജനത ഹയർ സെക്കൻ്ററി സ്കൂൾ യൂണിറ്റ് ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത പന്ത്രണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. അടൂർ പ്രകാശ് എം.പി. ഫോണുകൾ രക്ഷാകർത്താക്കൾക്ക് വിതരണം ചെയ്തു. ഇതു കൂടാതെ പുല്ലമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഇരുപത്തി അയ്യായിരം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികളും കൈമാറി. പി.പി.ഇ.കിറ്റുകൾ, മാസ്കുകൾ, കൈയുറകൾ, സാനിറ്റെെസറുകൾ തുടങ്ങിയ പ്രതിരോധ സാമഗ്രികൾ ആനാട് ജയൻ ആശുപത്രി അധികൃതർക്ക് കൈമാറി. കെപിഎസ്ടിഎ ഉപജില്ലാ പ്രസിഡൻ്റ് റ്റി.യു.സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. വൈസ് പ്രസിഡൻ്റ് ഷാനവാസ് ആനക്കുഴി, കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രദീപ് നാരായൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പുരുഷോത്തമൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.എ.അസീസ്, കെപിഎസ്ടിഎ ജില്ലാ ഭാരവാഹികളായ വി.പി.സുനിൽ കുമാർ, എൻ. സാബു, ഉപജില്ലാ സെക്രട്ടറി പി. രാജേഷ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നസീർ അബൂബേക്കർ, റാണി സുനിൽ, കോമളവല്ലി തുടങ്ങിയവർ പങ്കെടുത്തു.