മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷിനേയും തിരഞ്ഞെടുത്തു.

 

മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷിനേയും തിരഞ്ഞെടുത്തു. ശ്രീകുമാറിനെ തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ശ്രീകുമാറിനെ പ്രസിഡൻ്റായി തിരഞ്ഞെടുക്കുന്നത്.

കേരളത്തിലെ പ്രാദേശിക പത്ര പ്രവർത്തകരുടെ സംഘടനയാണ് കോട്ടയം കേന്ദ്രമായി കഴിഞ്ഞ രണ്ടുവർഷമായി പ്രവർത്തിക്കുന്ന മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളും, പ്രാദേശിക ചാനലുകളും ഉൾപ്പടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും ഒപ്പം പ്രദേശിക ന്യൂസ് വെബ്‌-പോർട്ടലുകളിലും സോഷ്യൽ മീഡിയയിലും പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അസംഘടിതരായ പ്രാദേശിക ലേഖകരുടെ സംഘടനയായാണ് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ.ഈ രംഗത്തുപ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇനിയും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ സംസ്ഥാന കമ്മിറ്റി അനുവാദം നൽകി.ഓൺലൈൻ മാധ്യമ കൂട്ടായ്മയുടെ ഭാഗമായി പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളെ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ ആരംഭിക്കുന്നതിന് യോഗം തീരുമാനമെടുത്തു.

പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.

പ്രസിഡന്റ്: ഏ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ് കോട്ടയം)

വൈസ് പ്രസിഡൻ്റുമാർ.

1, മുഹമ്മദ് സാനിഫ് (Nedumangad Karan നെടുമങ്ങാട് കാരൻ )

2, ജോസ് ചക്കാലയിൽ (കോഴിക്കോട് ലൈവ്)

3, ഷാജഹാൻ (തുറമുഖം ന്യൂസ് മലപ്പുറം)

ജനറൽ സെക്രട്ടറി.

ഉമേഷ് കുമാർ (ജേർണൽ ന്യൂസ് , തിരുവനന്തപുരം)

ജോയിന്റ് സെക്രട്ടറിമാർ.

1, മാക്സിൻ ഫ്രാൻസിസ് ഈരാറ്റുപേട്ട

2, ജോസഫ് (മീനച്ചിൽ ന്യൂസ്)

3, വിനോദ് (ടുഡേ ന്യൂസ് കൊല്ലം)

ട്രഷറർ.

ജോവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്)

എക്‌സിക്യൂട്ടീവ് കമ്മറ്റി.

1, സാജൻ കെ (പാനൂർ ന്യൂസ്, കണ്ണൂർ)

2, ജിംസ് (കോട്ടയം ലൈവ്)

കൂടുതൽ വിവരങ്ങൾക്കും സംഘടനയിൽ അംഗമായി പ്രവർത്തിക്കുന്നതിനും

ഫോൺ : 9847200864 പ്രസിഡന്റ് , 90375 88853 ജനറൽ സെക്രട്ടറി