ഒറ്റൂരിൽ ഒരു കുടുംബത്തിൽ എല്ലാവർക്കും കോവിഡ് പോസിറ്റീവ്, കോഴിഫാമിന്റെ പ്രവർത്തനം ഏറ്റെടുത്തത് ഡിവൈഎഫ്ഐ

 

ഒറ്റൂർ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കോവിഡ് ബാധിച്ചതിനാൽ കുടുംബത്തിന്റെ വരുമാന മാർഗമായ 350 ഇൽ പരം കോഴികൾ ഉള്ള കോഴി ഫാമിന്റെ പ്രവർത്തനം ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീനയുടെ നിർദ്ദേശ പ്രകാരം ഡിവൈഎഫ്ഐ ഒറ്റൂർ മേഖല കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ ക്വറന്റീൻ കഴിഞ്ഞ 17 ദിവസങ്ങളിൽ ഭാരവാഹികളായ നന്ദു , വിവേക്, സജിൻ എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ അംഗങ്ങൾ ഫാമിലെത്തി ശുചികരിച്ചു കോഴിമുട്ട ശേഖരിച്ച് കടകളിൽ എത്തിച്ചു നൽകുകയായിരുന്നു.
17 ദിവസത്തെ ക്വറന്റീൻ പൂർത്തിയായ ശേഷം ഇത്രയും ദിവസത്തെ മുട്ട വിറ്റ തുക 15000 രൂപ കുടുംബത്തിന് കഴിഞ്ഞ ദിവസം കൈമാറി.
കുടുംബാംഗങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നന്ദി അറിയിച്ചു..