പള്ളിപ്പുറം സ്വർണ്ണ കവർച്ച കേസ്സിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ

 

മംഗലപുരം : പള്ളിപ്പുറം സ്വർണ്ണ കവർച്ച കേസ്സിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ.14 -ാം പ്രതി കഴക്കൂട്ടം മേൽപ്പാലത്തിന് സമീപം കരിയിൽ മണക്കാട്ടു വിളാകം വീട്ടിൽ സലീമിന്റെ മകൻ സജാദ്( 25), 15 -ാം പ്രതി കണിയാപുരം മുസ്ലീം ഹൈസ്കൂളിന് സമീപം ഷാഹിൻ മൻസിലിൽ നിസാറിന്റെ മകൻ ഷെഫിൻ (20) എന്നിവരാണ് പിടിയിലായത്.

 

09.04.2021ന് രാത്രി 08.00 മണിയോട് കൂടി പള്ളിപ്പുറത്ത് വച്ച് ഒരു വെള്ള എർട്ടിഗ കാറിലും ഒരു ചുവന്ന സ്വിഫ്റ്റ് കാറിലുമായി വന്ന് സ്വർണ്ണ വ്യാപാരിയെ തടഞ്ഞുനിർത്തി സ്വർണ്ണം കവർച്ച ചെയ്ത കേസ്സിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ് . ഈ കേസ്സിൽ കഴക്കൂട്ടത്ത് ലോഡ്ജ് മുറിയെടുത്ത് കവർച്ച ആസൂത്രണം ചെയ്യുന്നതിനും സ്വർണ്ണവുമായി വന്ന വാഹനത്തിന്റെ ലൊക്കേഷൻ എത്തിച്ച് കൊടുക്കുകയും മോഷണമുതൽ കൈമാറ്റം ചെയ്യുകയും ചെയ്ത പ്രതികളാണ് സജാദും ഷെഫിനും.
ഇവരെ കഴക്കൂട്ടത്തുനിന്നും മംഗലപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ടോംസൺ അന്വേഷണ സംഘത്തിലുള്ള ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ക്രൈം എസ്.ഐ .ജ്യോതിഷ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ തിരുവനന്തപുരം റൂറൽ പോലീസ് ഷാഡോ അംഗങ്ങളും ചേർന്ന് അറസ്റ്റു ചെയ്തു .

ഈ പ്രതികളുടെ അറസ്റ്റോട് കൂടി സ്വർണ്ണ കവർച്ചയുടെ നിർണ്ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.ഈ കേസ്സിലേക്ക്

സ്വർണ കവർച്ച കേസിൽ ഇതുവരെ കവർച്ച ചെയ്യപ്പെട്ട പകുതിയോളം സ്വർണ്ണാഭരണങ്ങളും പ്രതികൾ കുറ്റ കൃത്യത്തിനായി ഉപയോഗിച്ച 5 കാറുകളും 4 മോട്ടോർ ബൈക്കുകളും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട് . കേസിന്റെ അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ. മധു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് , ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണ്.