ശ്രീ സത്യസായി സേവ സംഘടന പാലോട് ആശുപത്രിക്ക് മൊബൈൽ ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

 

പാലോട് : ശ്രീ സത്യസായി സേവാ സംഘടന നാഷണൽ ലെവലിൽ നിന്നും തിരുവനന്തപുരം ജില്ലയ്ക്കു നൽകിയ രണ്ടാമത്തെ മൊബൈൽ ഓക്സിജൻ കോൺസെൻട്രേറ്റർ പാലോട് പി. എച്ച്. സിക്ക് കൈമാറി.സത്യസായി സേവാ സംഘടന സംസ്ഥാന
കോർഡിനേറ്റർ വി ഉണ്ണികൃഷ്ണനിൽ നിന്നും വാമനപുരം ബ്ലോക്ക് പ്രസിഡന്റ്‌ ജി കോമളവും മെഡിക്കൽ ആഫീസർ ഡോ ജോർജ് മാത്യൂ എന്നിവർ ഏറ്റുവാങ്ങി. വാർഡ് മെമ്പർ രാജ് കുമാർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപാ മുരളി, മുൻപഞ്ചായത്തംഗം നന്ദിയോട് സതീശൻ, സത്യസായി സേവാസമിതി ജില്ലാ പ്രസിഡന്റ്‌ ഒ. പി സജീവ് കുമാർ, കൺവീനർ ജയചന്ദ്രൻ,സമിതി ജില്ലാ മെഡിക്കൽ ഇൻചാർജ് നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.