പാങ്ങോട് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി:വിത്തുവിതരണം നടന്നു

 

പാങ്ങോട് പഞ്ചായത്തിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിത്തുവിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അബ്ദുൾ ഖരിം പച്ചക്കറി വിത്തുകൾ ഏറ്റുവാങ്ങി. കൃഷി ഓഫീസർ ബഗിത ബന്ധു പദ്ധതിയെ പറ്റി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീജ, പഞ്ചായത്തംഗം ഫാത്തിമ, കാർഷിക വികസന സമിതി അംഗം പാങ്ങോട് വിജയൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിന്ദു, കാർഷിക കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.