പാങ്ങോട് പോലീസിന് ഭക്ഷണമെത്തിച്ച് സ്വാകത്

 

പാങ്ങോട് : കോവിഡ് മഹമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരെ പോലെതന്നെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നവരാണ് പോലീസ്. പോലീസിനെ ആദരിക്കുന്നതിന്റെ ഭാഗമായി സേനാംഗങ്ങളുടെ കൂട്ടായ്മയായ സ്വാകത് കുടുംബത്തിലെ അംഗങ്ങൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പാങ്ങോട് പോലീസിന് ഉച്ച ഭക്ഷണം നൽകി. പാങ്ങോട് സിഐ ഫിലിപ്പ് സാമിനു ഭക്ഷണം കൈമാറി. പാങ്ങോടും കല്ലറയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കും ഭക്ഷണം എത്തിച്ചു നൽകി.