കിണറ്റിൽവീണ ഭീമൻ കാട്ടുപന്നിയെ നീക്കം ചെയ്യാനാകില്ലെന്ന് അധികൃതർ, മൂക്കുപൊത്തി നാട്ടുകാർ.

 

പാങ്ങോട് : പാങ്ങോട് പഞ്ചായത്തിലെ പുളിക്കര വാർഡിൽ ഇളവട്ടം സ്വദേശിയുടെ പുരയിടത്തിലെ കിണറ്റിലാണ് പന്നി വീണ് കുറുകെ കുടുങ്ങിക്കിടക്കുന്നത്. അസഹ്യമായ ദുർഗന്ധം ലഭിച്ചതോടെ നാട്ടുകാർ തിരച്ചിൽ നടത്തി. തുടർന്നാണ് ചത്ത പന്നിയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് വാർഡ് അംഗത്തെ വിവരം അറിയിക്കുകയും അദ്ദേഹം വനംവകുപ്പിൽ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ചത്ത പന്നിയിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്നും നീക്കം ചെയ്യാൻ കഴിയില്ലെന്നും അറിയിച്ച് ആരോഗ്യവകുപ്പും പഞ്ചായത്തും കൈയൊഴിഞ്ഞു. അധികൃതരുടെ ഈ നിലപാടിൽ പ്രതിഷേധം ശക്തമാവുകയാണ്.