വാർഡിലെ മുഴുവൻ വീടുകൾക്കും താങ്ങായി ‘ടീം ഒറ്റപ്പന’ യുടെ സ്നേഹസ്പർശം

 

പെരുമാതുറ : ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ തീരദേശ വാർഡായ പെരുമാതുറ ഒറ്റപ്പന പത്താം വാർഡിലെ മുഴുവൻ വീടുകൾക്കും താങ്ങായി ‘ടീം ഒറ്റപ്പന’ യുടെ സ്നേഹസ്പർശമെത്തി.

യൂത്ത് കെയറിന്റെ ഭാഗമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടന്ന് വരുന്ന സ്നേഹസ്പർശത്തിന്റെ ഒന്നാം ഘട്ടമായി വാർഡിലെ അഞ്ഞൂറ്റിഇരുപത്തിരണ്ട് വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

ഓവർസീസ് കോൺഗ്രസ്‌ കമ്മിറ്റിയംഗം അനിൽ ലത്തീഫ് യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്‌ അർഷിദ് അമീറിന് കിറ്റ് കൈമാറി വിതരണം ഉദ്ഘാടനം ചെയ്തു. മൈനോരിറ്റി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാഫി പെരുമാതുറ അധ്യക്ഷത വഹിച്ചു.
ലോക്ഡൗൺ തുടങ്ങിയ ദിവസം മുതൽ
‘ടീം ഒറ്റപ്പന’യുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷണ വിതരണം, രോഗികൾക്ക് സൗജന്യ വാഹന സൗകര്യം, പ്രതിരോധ മരുന്ന് വിതരണം, അണുനശീകരണം, തുടങ്ങിയ സേവന പ്രവർത്തനങ്ങൾ വാർഡിൽ നടന്ന് വരുന്നതായി വാർഡ് മെമ്പർ അൻസിൽ അൻസാരി പറഞ്ഞു.
കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ എസ്.എം.ഷഹീർ, ഓവർസീസ് കോൺഗ്രസ് പ്രതിനിധി ഫസിൽ ഇസ്മായിൽ, ഐ.എൻ.റ്റി.യു.സി യൂണിറ്റ് കൺവീനർ അമീർ എന്നിവർ സംസാരിച്ചു. നൗഫൽ ബഷീർ, സാജിദ്, അനീഷ് അഷ്‌കർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ റാഫിബഷീർ സ്വാഗതവും സഹീർ സഫറുള്ള നന്ദിയും പറഞ്ഞു.